കെസി ജോസഫ് എംഎല്‍എയ്ക്ക് കണ്ണൂരിലേക്ക് യാത്ര അനുമതി നിഷേധിച്ച്‌ ഡിജിപി. – Sreekandapuram Online News-
Sun. Sep 20th, 2020
തിരുവനന്തപുരം: കെസി ജോസഫ് എംഎല്‍എയ്ക്ക് യാത്ര അനുമതി നിഷേധിച്ചു. റെഡ് സോണിലുള്ള കണ്ണൂരിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക അപേക്ഷ നല്‍കിയത്. എന്നാല്‍ തീവ്രബാധിത മേഖലയായതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് അപേക്ഷ തള്ളിക്കൊണ്ട് ഡിജിപി വ്യക്തമാക്കി.

ഹോട്ട്സ്പോട്ടുകളിലേക്ക് യാത്ര അനുമതി നല്‍കരുതെന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശമെന്നും ഡിജിപി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കെസി ജോസഫ്. നിയമസഭയിലെ കോണ്‍ഗ്രസ് നിയമസഭാക്ഷി ഉപനേതാവ് കൂടിയാണ് കെസി ജോസഫ്.
By onemaly