തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ -മൂന്ന്, കാസര്‍കോട് -ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍. ഇവരില്‍ രണ്ട് പേര് വിദേശത്തുനിന്ന് എത്തിയവരും രണ്ട് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതുമാണ്. നാലുപേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കണ്ണൂര്‍ -രണ്ട്, കാസര്‍കോട് -രണ്ട് എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.