Local

മുസ്ലിം യൂത്ത് ലീഗ് പദയാത്രയ്ക്ക് ഇരിട്ടിയിൽ സമാപനം



മുസ്ലിം യൂത്ത് ലീഗ് പദയാത്രയ്ക്ക് ഇരിട്ടിയിൽ സമാപനം

ഇരിട്ടി: ഇടതുപക്ഷ സർക്കാരിനെതിരെ യുവജന കുറ്റപത്രവുമായി മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി നാലു ദിവസങ്ങളിലായി നടത്തിവന്ന പദയാത്ര ഇരിട്ടിയിൽ സമാപിച്ചു.

സമാപന സംഗമം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പിൻവാതിൽ നിയമനങ്ങൾ നടത്തി ഇടത് സർക്കാർ യുവജനങ്ങളെയും ഉദ്യോഗാർഥികളെയും വഞ്ചിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.അൻസാരി തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, ടി.എൻ.എ ഖാദർ, ചന്ദ്രൻ തില്ലങ്കേരി, നസീർ നെല്ലൂർ, സി.അബ്ദുള്ള, എം കെ മുഹമ്മദ്,സമീർ പുന്നാട്,ജാഥാ നായകൻ സിറാജ് പൂക്കോത്ത്, ഉപനായകൻ അജ്മൽ ആറളം, സവാദ് പെരിയത്തിൽ, ഷഹീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

പത്തൊമ്പതാം മൈലിൽ നിന്നും ആരംഭിച്ച ജാഥയിൽ വിവിധ സ്വീകരണകേന്ദ്രങ്ങളിലായി നൗഫൽ മാസ്റ്റർ മെരുവമ്പായി,എൻ.കെ ഷറഫുദ്ധീൻ, വിപി റഷീദ്, ബൽക്കീസ്, എം പി അബ്ദുറഹ്മാൻ, പി കെ അബ്ദുൽ ഖാദർ ,ഷം നാസ് മാസ്റ്റർ, എം.കെ ഗഫൂർ, ഫാസിൽ കെ വി ,സുഹൈൽ പൊയിലൻ, മഹ്റൂഫ് സി, റംഷാദ് കെ.പി, ഇ കെ ഷഫാഫ്, ഫവാസ് പുന്നാട് ,നിയാസ് കീഴ്പ്പള്ളി, ഷാക്കിർ സി എം തുടങ്ങിയവർ സംസാരിച്ചു