Local

പേരാവൂരിൽ കെ.വി. സക്കീർ ഹുസൈൻ എൽ ഡി എഫ് സ്ഥാനാർഥി



പേരാവൂരിൽ കെ.വി. സക്കീർ ഹുസൈൻ എൽ ഡി എഫ് സ്ഥാനാർഥി

ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലത്തിൽ കെ.വി. സക്കീർ ഹുസൈനെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഊവാപ്പള്ളിയിലെ കെ.കെ. അബു (അബു ഊവാപ്പള്ളി ) വിന്റേയും കാണിക്കല്ല് വളപ്പിൽ നബീസുവിന്റേയും മകനാണ് 37 വയസ്സുകാരനായ സക്കീർ ഹുസൈൻ. വാണിവിലാസം എൽപി സ്‌കൂൾ, പാലാ ഗവ. ഹയർ സെക്കന്ററി സ്കൂൾ, മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ, ഇരിട്ടി മഹാരാജാസ് കോളേജ്, മട്ടന്നൂർ പഴശ്ശി രാജാ എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ഭാര്യ: ഷാഹിന. മക്കൾ: അക്മൽ അദീത്, അഫ് ലക് അമാൻ, അൽത്താഫ് ഹുസൈൻ, ഐമ അമറിൻ . സഹോദരങ്ങൾ: കെ.വി. ഷാനിത്ത് , സത്താർ , ഷെമീർ . ബാലസംഘം വില്ലേജ് സെക്രട്ടറി, എസ് എഫ് ഐ ഇരിട്ടി ഏരിയ പ്രസിഡണ്ട്, എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, മട്ടന്നൂർ പഴശ്ശി രാജ എൻ എസ് എസ് കോളേജ് യൂണിയൻ ഭാരവാഹി, കണ്ണൂർ സർവ്വകലാശാല യൂണിയൻ ഭാരവാഹി, ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി , സംസ്ഥാന കമ്മിറ്റി അംഗംഎന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി പി എം ഇരിട്ടി ഏരിയ സെക്രട്ടറി