Mon. Sep 28th, 2020




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കൊവിഡ് പരിശോധനാ ഫലം പുറത്തുവരും. കഴിഞ്ഞ ദിവസം എടുത്ത മൂവായിരത്തിലേറെ സാംപിളുകളുകളുടെ പരിശോധന ഫലമായിരിക്കും ഇന്ന് പുറത്തു വരുന്നത്. രണ്ട് ദിവസം മുമ്ബാണ് സംസ്ഥാനത്ത് മൂവായിരം പേരുടെ സാംപിളുകളെടുത്തുള്ള അധിക പി.സി.ആര്‍ പരിശോധന കേരളം തുടങ്ങിയത്. ഇതില്‍ ഉള്‍പ്പെട്ട ഫലങ്ങളടക്കം ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഹോട്‌സ്പോട്ട് പ്രദേശങ്ങളില്‍ റാന്‍ഡം പരിശോധനയാണ് നടന്നത്.

നിരീക്ഷണത്തിലുള്ളവരും സമ്ബര്‍ക്കമുള്ളവര്‍ക്കും പുറമെ കൊവിഡ് പ്രതിരോധം, ക്രമസമാധാന പാലനം, ജനങ്ങളുമായി ഇടപഴകുന്നവര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയായിരുന്നു സാംപിള്‍ പരിശോധന. ജനപ്രതിനിധികള്‍ക്കും തദ്ദേശസ്ഥാപന ജീവനക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമൊക്കെ പരിശോധന നടത്തി. അതുകൊണ്ടു തന്നെ ഇന്ന് കൂടുതല്‍ കേസുകള്‍ വരാനുള്ള സാധ്യതയുണ്ട്.




By onemaly