”മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധിച്ച് പറയിപ്പിച്ചത്” സ്വര്‍ണക്കടത്ത് കേസില്‍ വനിതാ പൊലീസ് ഓഫീസറുടെ മൊഴി
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് മൊഴി. എസ്കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ മൊഴിയാണ് പുറത്തുവന്നത്. സ്വപ്നയെ നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ടെന്നും, ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നും പൊലീസ് ഓഫീസര്‍ വെളിപ്പെടുത്തി. സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് വനിതാ പൊലീസ് ഓഫീസര്‍ മൊഴി നല്‍കിയത്.
ചോദ്യം ചെയ്യലിനിടെ ഇടക്കിടെ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ഇ ഡി ഉദ്യോഗസ്ഥര്‍ ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്നും പറഞ്ഞിരുന്നതായും വനിതാ ഉദ്യോഗസ്ഥ വെളിപ്പെടുത്തി..