നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടുനീങ്ങി മറിഞ്ഞു: വന്‍ ദുരന്തമൊഴിവായി
ഉരുവച്ചാല്‍: നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടുനീങ്ങി മറിഞ്ഞ് വന്‍ ദുരന്തമെഴിവായി. ഉരുവച്ചാല്‍ കടപ്പുറത്തെ ഗൃഹപ്രവേശന ചടങ്ങിന് എത്തിയ മരുതായി സ്വദേശിയുടെ കാറാണ് അപകടത്തില്‍പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ഉണ്ടായിരുന്നവര്‍ ഗൃഹപ്രവേശന വീട്ടില്‍ എത്തിയ ഉടനെ കാര്‍ ഉരുണ്ട് മുന്നോട്ട്നീങ്ങി വയലിലേക്ക് മറിയുകയായിരുന്നു.
അപകട സമയം വഴിയില്‍ കുട്ടികള്‍ അടക്കമുള്ള നിരവധി പേര് നടന്നു പോവുന്നുണ്ടായിരുന്നു.കാര്‍ നീങ്ങുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടതിനാല്‍ ദുരന്ത മൊഴിവാകുകയായിരുന്നു