kerala

മാര്‍ച്ച്‌ 15,16 തീയതികളില്‍ ബാങ്ക് പണിമുടക്ക്; നാല് ദിവസം അടഞ്ഞുകിടക്കും



മാര്‍ച്ച്‌ 15,16 തീയതികളില്‍ ബാങ്ക് പണിമുടക്ക്; നാല് ദിവസം അടഞ്ഞുകിടക്കും

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് മാര്‍ച്ച്‌ 15,16 തീയതികളില്‍ ദേശീയ പണിമുടക്ക് നടത്തും. മാര്‍ച്ച്‌ 13, 14 തീയതികളില്‍ അവധിയായതിനാല്‍ ഫലത്തില്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. 11ന് ശിവരാത്രി അവധിയുമാണ്.

തിങ്കളാഴ്ചയും മാര്‍ച്ച്‌ 12നും പ്രതിഷേധ മാസ്ക് ധരിച്ചു ജോലി ചെയ്യാനും 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. മാര്‍ച്ച്‌ 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും മാര്‍ച്ച്‌ 18ന് എല്‍ഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.