അപകടങ്ങൾ പതിവാകുന്നു; പയഞ്ചേരിമുക്കിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
ഇരിട്ടി : കോടികൾ മുടക്കി റോഡ്നവീകരണപ്രവൃത്തികൾ നടന്നുവെങ്കിലും ട്രാഫിക് സിഗ്നലില്ലാത്തതു പയഞ്ചേരിമുക്ക് ജംഗ്ഷനിൽ അപകടങ്ങൾ ക്ക് കാരണമാകുന്നു.ജംഗ്ഷനിലുള്ള ഡിവൈഡറുകളിൽ ആവശ്യമായ സിഗ്നൽ സംവിധാനങ്ങളില്ല ലക്ഷങ്ങൾ മുടക്കി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പ്രകാശിക്കുന്നില്ല. ഇരിട്ടിയിലെ പ്രധാനപ്പെട്ട ജംഗ്ഷനായ പയഞ്ചേരിമുക്കിൽ ബസ്ബേയോ വെയ്റ്റിംഗ് ഷെൽറ്ററോ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ ബസുകൾ ജംഗ്ഷനിൽ തന്നെ നിർത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇതും അപകടങ്ങൾക്കിടയാക്കുന്നു. അധികാരികൾ എത്രയും പെട്ടെന്ന് കണ്ണുതുറക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.