Mon. Sep 28th, 2020




ലോകമാകെ കോവിഡ്​ വ്യാപനം തടയാന്‍ സമ്ബര്‍ക്കവിലക്കുപോലുള്ള മാര്‍ഗങ്ങള്‍ അവലംബിക്കു​േമ്ബാള്‍ എല്‍സാല്‍വദോര്‍ പോലുള്ള രാജ്യങ്ങള്‍ ജയിലുകളില്‍ തടവുകാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതി​​െന്‍റ റിപ്പോര്‍ട്ടുകളാണ്​ പുറത്തുവരുന്നത്​​. ലോകത്ത്​ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ്​​ എല്‍സാല്‍വദോര്‍.

ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ പ്രസിഡന്‍റ്​ നായിബ്​ ബുക്കലെ ശക്​തമായ നടപടികള്‍ പ്രഖ്യാപിച്ചതോടെ ജയിലുകളിലെയും സ്​ഥിതി കഷ്​ടമായി. കഴിഞ്ഞ ദിവസം ഇസാല്‍കോ ജയിലില്‍ തടവുകാര്‍ സംഘം ചേര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 22 പേര്‍ കൊല്ലപ്പെട്ടു​. തുടര്‍ന്ന്​ തടവുകാര്‍ക്കെതിരെ കടുത്ത ശിക്ഷനടപടികളാണ്​ പ്രഖ്യാപിച്ചത്​. തടവുകാരെ മുഴുവന്‍ ഒരുദിവസം കൂട്ടിയിട്ട്​ കെട്ടിയിട്ടു. ഗ്യാങ്​ലീഡര്‍മാരെ വെടിവെക്കാനും പൊലീസിന്​ നിര്‍ദേശം നല്‍കി.

തടവുകാര്‍ക്കെന്ത്​ സമ്ബര്‍ക്കവിലക്ക്​

ചിലിയിലെ സാന്‍റിയാഗോയിലെ പൂ​​െന്‍റ അള്‍​ട്ടോ ജയിലില്‍ ഇതിനകം തന്നെ 300 ലേറെ പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. തുടര്‍ന്ന്​ ജയിലിലെ 1100 തടവുകാര്‍ ഭീതിയിലാണ്​. സമ്ബര്‍ക്കവിലക്കൊന്നും തിങ്ങിനിറഞ്ഞ ജയില്‍മുറികളില്‍ പ്രായോഗികമല്ലെന്ന്​ പ്രിസണ്‍ നഴ്​സ്​ സിമേന ഗ്രാന്‍റിഫോ പറയുന്നു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിവിധ ജയിലുകളിലായി 15 ലക്ഷം തടവുകാരാണുള്ളത്​. പലതിലും കൈകള്‍ കഴുകി വൃത്തിയാക്കാന്‍ സോപ്പും വെള്ളവും പോലും നല്‍കാന്‍ സാധിക്കുന്നില്ല. ഇവിടെ തടവുകാരും ജയില്‍ ജീവനക്കാരുമടക്കം 1400 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചുകഴിഞ്ഞു.പെറുവിലെ 613 തടവുകാര്‍ രോഗബാധിതരാണ്​. 13 പേര്‍ മരിക്കുകയും ചെയ്​തു.

ഡൊമിനികന്‍ റിപ്പബ്ലിക്കിലെ ലാ വിക്​ടോറിയ ജയിലില്‍ 5500 തടവുകാരില്‍ പരിശോധന നടത്തി. അതില്‍ 239 ​േപര്‍ കോവിഡ്​ പോസിറ്റീവാണ്​.
പ്യൂര്‍ടോറികയില്‍ 9000 തടവുകാരാണുള്ളത്​. കൊളംബിയയില്‍ 23 തടവുകാര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചതായി സ്​ഥിരീകരിച്ചു. ബ്രസീലിലെ ജയിലുകളില്‍ നിന്ന്​ 1300 തടവുകാര്‍ കോവിഡിനെ പേടിച്ച്‌​ രക്ഷപ്പെട്ടു.

അര്‍ജന്‍റീനയില്‍ ആയിരത്തിലേറെ തടവുകാര്‍ നിരാഹാരസമരത്തിലാണ്​. മഹാമാരിയില്‍ നിന്നുള്ള സംരക്ഷണമാണ്​ എല്ലാവരുടെയും ആവശ്യം. കോവിഡ്​ പൊട്ടിപ്പുറപ്പെട്ടതുമുതല്‍ കുടുംബാംഗങ്ങളാരും തടവുകാരെ കാണാന്‍ ചെല്ലാറില്ല. പലര്‍ക്കും ആകെയുണ്ടായിരുന്ന ആശ്വാസമായിരുന്നു അത്​. കോവിഡാനന്തരം തടവുകാര്‍ക്ക്​ ഭക്ഷണം നല്‍കുന്ന കടകളില്‍ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. അതോടെ ഭക്ഷണവും കിട്ടാക്കനിയായി മാറിയിരിക്കയാണ്​.

മെക്​സിക്കോ അടക്കമുള്ള രാജ്യങ്ങളില്‍ സോപ്പ്​പൊടി പോലുള്ളവക്ക്​ ഇരട്ടിയിലേറെ തുകയാണ്​ ഇപ്പോള്‍ ഈടാക്കുന്നത്​. ഹെയ്​തി, ബൊളിവിയ, ഗ്വാട്ടമാല രാജ്യങ്ങളിലെ തടവുകാര്‍ ഇതിലും മോശപ്പെട്ട സാഹചര്യങ്ങളിലാണ്​ ജീവിക്കുന്നതെന്നാണ്​​ ഹ്യൂമന്‍ റൈറ്റ്​സ്​ വാച്ചി​​െന്‍റ നിരീക്ഷണം. അപകടകാരികളല്ലാത്ത തടവുകാരെ മോചിപ്പിച്ച്‌​ ജയിലുകളിലെ എണ്ണം കുറക്കണമെന്നും ശുചീകരണപരിപാലനം കാര്യക്ഷമമാക്കണമെന്നും ചിലി മുന്‍ പ്രസിഡന്‍റും യു.എന്‍ മനുഷ്യാവകാശ ഹൈ കമ്മീഷണറുമായ മിഷേല്‍ ബച്​ലറ്റ്​ ആവശ്യപ്പെട്ടിരുന്നു.

ചിലി, കൊളംബിയ രാജ്യങ്ങള്‍ 7500 ഓളം തടവുകാരെ കോവിഡ്​ പശ്​ചാത്തലത്തില്‍ മോചിപ്പിച്ചിട്ടുണ്ട്​. മെക്​സിക്കോയില്‍ ആയിരങ്ങളെ മോചിപ്പിക്കാന്‍ സെനറ്റ്​ കഴിഞ്ഞാഴ്​ച അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ബ്രസീല്‍ അത്തരം നടപടികള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ല. ചില രാജ്യങ്ങളിലെ ജയിലുകളില്‍ തടവുകാരോടുള്ള സമീപനത്തിലും മാറ്റംവന്നിട്ടുണ്ട്​.

അര്‍ജന്‍റീനയില്‍ സമരത്തിലേര്‍പ്പെട്ട തടവുകാര്‍

ഉദാഹരണമായി അര്‍ജന്‍റീനയില്‍ 13,000 തടവുകാര്‍ക്ക്​ വീഡിയോ കാള്‍ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്​. അതുപോലെ ബ്വേനസ്​ ഐറിസില്‍ തടവുകാര്‍ക്ക്​ മൊബൈല്‍ ഫോണ്‍ അനുവദിച്ചിട്ടുണ്ട്​. കോവിഡിനെ പേടിച്ച്‌​ ബൊളീവിയന്‍ ജയിലുകളില്‍ കഴിയുന്ന ചില തടവുകാര്‍ സ്വന്തം




By onemaly