kerala

പ്രതികള്‍ സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതിന് സാക്ഷി മൊഴികള്‍ ഇല്ലെന്നും ഹൈക്കോടതി: കെമിക്കല്‍ സ്പ്രേ അടിച്ച കേസിലെ പ്രതികളായ എഎച്ച്‌പി നേതാവ് പ്രതീഷ് വിശ്വനാഥനും സി ജി രാജോപാലിനും മുന്‍കൂര്‍ ജാമ്യം



 പ്രതികള്‍ സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതിന് സാക്ഷി മൊഴികള്‍ ഇല്ലെന്നും ഹൈക്കോടതി:

കെമിക്കല്‍ സ്പ്രേ അടിച്ച കേസിലെ പ്രതികളായ എഎച്ച്‌പി നേതാവ് പ്രതീഷ് വിശ്വനാഥനും സി ജി രാജോപാലിനും മുന്‍കൂര്‍ ജാമ്യം

ബിന്ദു അമ്മിണി ഭക്തയായല്ല, ആക്ടിവിസ്റ്റായാണ് ശബരിമലയിലേക്ക് പ്രവേശിക്കാനെ

കൊച്ചി: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ കെമിക്കല്‍ സ്പ്രേ അടിച്ച കേസിലെ പ്രതികളായ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്, സി ജി രാജഗോപാല്‍ എന്നിവര്‍ക്ക് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. ബിന്ദു അമ്മിണിയുടെ പരാതി ദുരുദ്ദേശ്യപരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരുവര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായാല്‍ 50,000 രൂപയുടെ ബോണ്ടിന്റെയും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തില്‍ ജാമ്യം നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം.

2019 നവംബര്‍ 26ന് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിന് സമീപത്തായിരുന്നു സംഭവം. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി കമീഷണര്‍ ഓഫീസിലെത്തിയത്. ശരണമന്ത്രങ്ങള്‍ മുഴക്കികൊണ്ട് അടുത്ത വന്ന പ്രതികള്‍ തന്റെ മുഖത്തേക്കും ശരീരത്തിലേക്കും കെമിക്കല്‍ സ്പ്രേ അടിക്കുകയായിരുന്നെന്നാണ് ബിന്ദു അമ്മിണിയുടെ പരാതി. എന്നാല്‍ പ്രതികള്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതിന് സാക്ഷി മൊഴികള്‍ ഇല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ബിന്ദു അമ്മിണി ഭക്തയായല്ല, ആക്ടിവസ്റ്റായാണ് ശബരിമലയിലേക്ക് പ്രവേശിക്കാനെത്തിയതെന്നും കോടതി പറഞ്ഞു.പ്രതികള്‍ക്ക് വേണ്ടി അഡ്വ. സി.എസ്. മനുവാണ് കോടതിയില്‍ ഹാജരായത്.

ശബരിമല സന്ദര്‍ശിക്കാന്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയുടേയും സംഘത്തിന്റെയും ഒപ്പം ചേര്‍ന്ന ബിന്ദു അമ്മിണിക്ക് നേരെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ചാണ് കെമിക്കല്‍ സ്‌പ്രേ ആക്രമണം ഉണ്ടായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. കെമിക്കല്‍ സ്‌പ്രേ ആക്രമണം നടത്തിയ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പൊലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നത്. മുളക് സ്‌പ്രേ ആക്രമണത്തിനെതിരെ ബിന്ദു അമ്മിണി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.