kerala

നാടന്‍ തോക്കും തിരകളുമായി തളിപ്പറമ്പില്‍ രണ്ടു പേര്‍ അറസ്റ്റില്‍



നാടന്‍ തോക്കും തിരകളുമായി തളിപ്പറമ്പില്‍ രണ്ടു പേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: വാഹന പരിശോധനയ്ക്കിടെ നാടന്‍ തോക്കുമായി രണ്ടുപേര്‍ അറസ്റ്റില്‍. തളിപ്പറമ്പ് കരിമ്പം ചവനപ്പുഴ സ്വദേശികളായ ഇരിങ്ങല്‍ വീട്ടില്‍ രാഘവന്റെ മകന്‍ ഐ.അനിൽ (39), കുഞ്ഞിരാമന്റെ മകന്‍ എം. വിജയന്‍(44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രാത്രികാല പട്രോളിങിനിടെയാണ് തളിപ്പറമ്പ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 59 കെ 654 ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചെറുക്കള ചാണ്ടിക്കരി ഭാഗത്ത് നടത്തിയ പരിശോധനയില്‍ പുലർച്ചെ അഞ്ചു മണിയോടെയാണ് തോക്കുമായി ഇവരെ പിടികൂടിയത്.