പെട്രോള്‍ പമ്ബുകളില്‍ നിന്ന് മോദി ഹോര്‍ഡിംഗുകള്‍ നീക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ബംഗാളിലെ പെട്രോള്‍ പമ്ബ് ഉടമകളോട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ബുധനാഴ്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പമ്ബുകളില്‍ മോദിയുടെ ഹോര്‍ഡിംഗുകള്‍ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു.നേരത്തെ, ഇത്തരം ചിത്രങ്ങള്‍ പമ്ബുകളില്‍ സ്ഥാപിക്കുന്നത് ചട്ടലംഘനമാനെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇത്തരം ഹോര്‍ഡിംഗുകള്‍ നീക്കം ചെയ്യണമെന്ന് തൃണമൂല്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ നിര്‍ദ്ദേശം.