Wed. Apr 21st, 2021




‘നാട് നന്നാകാന്‍ യുഡിഎഫ്’; യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി; ഓരോ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കുമൊപ്പം ‘വാക്ക് നല്‍കുന്നു യുഡിഎഫ്’ എന്നും പ്രചാരണവാക്യം; പ്രകടനപത്രിക ‘ഐശ്വര്യകേരളം ലോകോത്തര കേരളം’ എന്നപേരില്‍ ഉടന്‍ പുറത്തിറക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണ വാക്യം പുറത്തിറക്കി. ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്നതാണ് പ്രചാരണ വാചകം. പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്ക് നല്‍കുന്നു യുഡിഎഫ്’ എന്ന വാചകം കൂടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘സംശുദ്ധം സദ് ഭരണം’ എന്നതാണ് ലക്ഷ്യം. ‘ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാം യുഡിഎഫിന്’ എന്നതാണ് അഭ്യര്‍ത്ഥന. കേരളത്തില്‍ ഒരു മാറ്റം വേണം എന്നതാണ് ഉദ്ദേശിക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രകടനപത്രിക ‘ഐശ്വര്യകേരളം ലോകോത്തര കേരളം’ എന്നപേരില്‍ ഉടന്‍ പുറത്തിറക്കും. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നതാണ് ഇടതുമുന്നണിയുടെ പ്രചാരണ വാക്യം






By onemaly