Local

ഇരിട്ടിയില്‍ പൊലീസിന്റെയും കേന്ദ്രസേനയുടെയും റൂട്ട് മാര്‍ച്ച്‌



ഇരിട്ടിയില്‍ പൊലീസിന്റെയും കേന്ദ്രസേനയുടെയും റൂട്ട് മാര്‍ച്ച്‌

ഇരിട്ടി: തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരിട്ടിയില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച്‌ നടത്തി. ബി.എസ്.എഫ് രണ്ട് ബറ്റാലിയന്‍ സേനാംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രശ്ന ബാധിത മേഖല, പ്രശ്ന ബൂത്തുകള്‍, മാവോയിസ്റ്റ് ഭീഷണി പ്രദേശം എന്നിവിടങ്ങളില്‍ സേന സന്ദര്‍ശനം നടത്തും. ഇരിട്ടി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, എസ്.ഐ മാരായ രാജേഷ് കുമാര്‍, നാസര്‍ പൊയിലന്‍, പി. മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി . തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും കേന്ദ്ര സേനയുടെ മടക്കം.