Wed. Apr 21st, 2021




കടകള്‍ പൂട്ടി പാതയോരത്ത് കച്ചവടം ചെയ്യുമെന്ന് പരിയാരത്തെ വ്യാപാരികള്‍

പരിയാരം: കടകള്‍ പൂട്ടി പാതയോരത്ത് കച്ചവടം ചെയ്യുമെന്ന് പരിയാരത്തെ വ്യാപാരികള്‍. പഞ്ചായത്ത് ലൈസന്‍സ്, ഫുഡ് സേഫ്റ്റി, ജി.എസ്.ടി എന്നീ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന അനധികൃത വഴിയോര കച്ചവടം മൂലം കട പൂട്ടി പോകേണ്ടുന്ന അവസ്ഥ വന്നിരിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. ഇതാണ് പാതയോരത്ത് കച്ചവടം ചെയ്യാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്.

സര്‍ക്കാര്‍ ഭൂമി കൈയേറി ജെ.സി.ബി വച്ച്‌ മണ്ണുമാന്തി വന്‍ പന്തല്‍ ഒരുക്കി കച്ചവടം ചെയ്യുന്ന കൈയേറ്റത്തിനെതിരെ പരാതി നല്‍കിയാലും നടപടി സ്വീകരിക്കാന്‍ റവന്യൂ അധികൃതര്‍ തയ്യാറാകുന്നില്ല. പഞ്ചായത്ത് ലൈസന്‍സെടുക്കാതെ നടക്കുന്ന കച്ചവടത്തിനെതിരെയും നടപടികളില്ല. അപകടം വരുന്ന വിധത്തില്‍ കച്ചവടം ചെയ്യുന്ന ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണ് അധികൃതരെന്നും ഇവര്‍ ആരോപിക്കുന്നു.

ദേശീയപാതയോരത്തെ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ പല കച്ചവട സ്ഥാപനങ്ങള്‍ക്കും ഭീഷണിയാണെങ്കിലും അതിനും നടപടി ഇല്ല. ഗുഡ്സ് പെര്‍മിറ്റ് മാത്രമുള്ള വാഹനങ്ങളില്‍ ഗ്യാസ് ഉപയോഗിച്ച്‌ ഭക്ഷണം പാചകം ചെയ്ത് വില്‍പ്പന നടത്തുന്നതും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങളില്‍ വ്യാപാരി വ്യവസായി സമിതി പരിയാരം മെഡിക്കല്‍ കോളേജ് യൂണിറ്റ് പ്രതിഷേധിക്കാനൊരുങ്ങുകയാണ്.






By onemaly