August 7, 2022




തോറ്റാല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ബിജെപിയില്‍ പോകുമെന്ന്‌ കെ സുധാകരന്‍

കണ്ണൂര്‍ > ഇത്തവണ കോണ്‍ഗ്രസ് തോറ്റാല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരന്‍. തന്റെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച്‌ യാതൊരുവിധ ചര്‍ച്ചയും നടന്നിട്ടില്ല. എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ ഉള്‍പ്പെടെ തന്നോട് സംസാരിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.

കോണ്ഗ്രസിന് ഇത്തവണ നിര്ണായക പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കോണ്ഗ്രസ് തോറ്റാല് പ്രവര്ത്തകര് ബിജെപിയിലേക്ക് പോകാന് സാധ്യതയുണ്ടെന്നും കേരളത്തില് കോണ്ഗ്രസിന്റെ മുഖ്യഎതിരാളി സിപിഐ എം ആണെന്നും കെ സുധാകരന് പറഞ്ഞു. അത് സ്വാഭാവികമാണ്. അഖിലേന്ത്യ തലത്തില്‍ ബിജെപിയിലേക്ക് പോയതില്‍ ഏറെയും കോണ്‍ഗ്രസുകാരാണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഖ്യശത്രു സിപിഎമ്മാണ്. ബിജെപി ശത്രുവല്ല. സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് കേന്ദ്രം നല്‍കുന്നതാണെന്ന ബിജെപി പ്രചരണവും സുധാകരന്‍ ആവര്‍ത്തിച്ചു. കേരളത്തിലെ കോണ്‍ഗ്രസുകാരെയും ബിജെപിക്ക് വിലക്കെടുക്കാവുന്നതേ ഒള്ളുവെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു ലോക്സഭാംഗം കൂടിയായ സുധാകരന്‍.