Local

തളിപ്പറമ്പ സുന്നി പ്രസ്ഥാനത്തിന്റെ അജയ നേതൃത്വം  നരിക്കോട് പി കെ (പുതിയ കണ്ടക്കീൽ ) അബൂബക്കർ മുസ്ലിയാർ (76) നിര്യാതനായി



തളിപ്പറമ്പ സുന്നി പ്രസ്ഥാനത്തിന്റെ അജയ നേതൃത്വം  നരിക്കോട് പി കെ (പുതിയ കണ്ടക്കീൽ ) അബൂബക്കർ മുസ്ലിയാർ (76) നിര്യാതനായി.

സുന്നി വിദ്യാഭ്യാസ ബോർസ് സെക്രട്ടറി, പരീക്ഷാ ബോർസ് ചെയർമാൻ, അൽമഖർ ജനറൽ മാനേജർ, ജനറൽ സെക്രട്ടറി, എസ് വൈ എസ് ജില്ലപ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, സംയുക്ത ജമാഅത്ത് ജില്ലാപ്രസിഡണ്ട്, എസ് എം എ ജില്ലാ പ്രസിഡന്റ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി ഒട്ടനവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ദീർഘകാലം സേവനമനുഷിച്ചിട്ടുണ്ട്.
ജനാസ ഞായറാഴ്ച രാത്രി 1.30 ന് തന്നെ നിലവിലുള്ള സാഹചര്യം പരിഗണിച്ചു നരിക്കോട് എറന്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഭാര്യമാർ സൈനബ ഹജ്ജുമ്മ, റസിയ മക്കൾ നൗഫൽ, ജാബിർ, ഉനൈസ്സഖാഫി, മുഹമ്മദ് സി നാൻ ,സുഹൈൽ നൂറാനി, സുമയ്യ, നുസൈബ, മുഹമ്മദ് തമീം, മുഹമ്മദ് സാലിം ,റഫീ ദ,  മരുമക്കൾ സുമയ്യ, ജുവൈരിയ്യ, സുമയ്യ, ശാക്കിറ, റാഷിദ, ഹുദൈഫ, അബ്ദുൽ ഗഫൂർ അമാന സഹോദരങ്ങൾ: പി കെ മുഹമ്മദ് കുഞ്ഞി മുസ് യാർ, പി കെ ഉമർ മുസ്ലിയാർ പി കെ അബ്ദുല്ല കുട്ടി, പി കെ. മൊയ്തീൻ പരേതരായ റാബിയ, മറിയം