കൊവിഡ് – 19 ബോധവൽക്കരണ വീഡിയോയുമായി നടൻ, *വിനോദ് ചേപ്പറമ്പ് – Sreekandapuram Online News-
Sun. Sep 27th, 2020
കൊവിഡ് – 19
ബോധവൽക്കരണ വീഡിയോയുമായി നടൻ, *വിനോദ് ചേപ്പറമ്പ്

ശ്രീകണ്ഠപുരം: ലോകം കോറോണ വൈറസിനെ നേരിടാൻ അടിയന്തിര സാഹചര്യമൊരുക്കുമ്പോൾ കേരള സർക്കാറിന്റെ മുൻ കരുതൽ പ്രചരണ പ്രവർത്തനങ്ങളിൽ കൈത്താങ്ങായി 2 മിനുട്ട് ദൈർഘ്യമുള്ള ബോധവൽക്കരണവീഡിയോ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് സിനിമാതാരം കൂടിയായ ശ്രീ.വിനോദ് ചേപ്പറമ്പ്.

വിദേശത്ത് നിന്നും നാട്ടിലെത്തുന്ന വനിതയെ
പരിശോധനയ്ക്ക് വിധേയമാക്കി 28 ദിവസത്തിന് ശേഷം മാത്രം വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ മതി എന്ന് നിർദേശം നൽകുന്ന വീഡിയോയിൽ കമ്മാരൻ ഈസ് റൈറ്റ് എന്ന കഥാപാത്രത്തിനാണ് വിനോദ് ചേപ്പറമ്പ് ജീവൻ നൽകുന്നത്.

നടുവിലും ,ചെമ്പംതൊട്ടിയിലും ചിത്രീകരണം പൂർത്തിയാക്കിയ വീഡിയോയിൽ കുമാരി- ആൻമരിയ സോജനും വേഷമിടുന്നു.

പിൻസീറ്റ് ഹെൽമറ്റ്, പ്ലാസ്റ്റിക് നിരോധനം തുടങ്ങി അനുകാലിക വിഷയങ്ങൾ ലൈവായി ചെറുസിറ്റികളിൽ ചിത്രീകരിച്ച് വിനോദിന്റെ ‘ കമ്മാരൻ’ എന്ന കഥാപാത്രം ഇതിന് മുമ്പും ശ്രദ്ധ നേടിയിരുന്നു.

ആശയവും- സംവിധാനവും വിനോദ് ചേപ്പറമ്പും, ക്യാമറ ഷിജു കോട്ടൂരും, എഡിറ്റിംഗ്-ആദർശ് ജോസഫും,,നിർദ്ദേശം-ഹംസകുട്ടി കണ്ണൂരും,അജയൻ വളക്കൈ ,വിനോദ് ജനാർദ്ദനൻ എന്നിവർ സാങ്കേതിക സഹായവും നിർവ്വഹിക്കുന്നു.
By onemaly