Wed. Apr 21st, 2021




തിരുവനന്തപുരം: പിഎസ് സി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നിയമമന്ത്രി എകെ ബാലനും ഉദ്യോഗാര്‍ത്ഥികളും തമ്മില്‍ ഞായറാഴ്ച രാവിലെ ചര്‍ച്ച നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല സമീപനമാണ് സ്വീകരിച്ചത്.

വാച്ച്‌മാന്മാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്‌മാന്‍ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാര്‍ശ നിയമപ്രകാരം നടത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടിയുണ്ടാവുമെന്നും മന്ത്രി ഉറപ്പനല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കുന്നത് വരെ സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവര്‍ സമരവുമായി മുന്നോട്ടുപോകും.






By onemaly