Thu. Apr 22nd, 2021




ന്തലീനോട് കേരള ജനത കാണിക്കുന്ന വിമുഖത ആശങ്കാജനകം; ഇരിട്ടി ഡി.വൈ.എസ്.പി. പ്രിൻസ് അബ്രഹാം

ഇരിട്ടി: 44 നദികളും അതിലേറെ ഉപനദികളും കായലുകളും ഉള്ള കേരളത്തിലെ ജനങ്ങളിൽ നാലിൽ ഒരാൾക്ക് മാത്രമേ നീന്തൽ അറിയാവൂ എന്നത് ആശങ്കാ ജനകമാണെന്ന് ഇരിട്ടി ഡി.വൈ.എസ്.പി. പ്രിൻസ് അബ്രഹാം. കേരളത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങൾക്ക് തടയിടാൻ നീന്തൽ പഠിക്കുന്നത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “പരരക്ഷക്ക് വേണ്ടി സ്വയരക്ഷ” എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീം സംഘടിപ്പിച്ച ശാസ്ത്രീയ നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീന്തലിൽ ലോക റെക്കോർഡ് ജേതാവായ ജാൾസൺ ഏഴിമല നൽകുന്ന പരിശീലനത്തിലൂടെ കേരളത്തിൽ ഒട്ടേറെ നീന്തൽ താരങ്ങൾ ഉദയം ചെയ്യേട്ടേ എന്നും ഒരുമ റെസ്ക്യൂ ടീമിന്റെ ഈ പ്രവർത്തനം നാടിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ കൂട്ടി രജിസ്റ്റർ ചെയ്ത 40 വിദ്യാർത്ഥികൾക്കാണ് നീന്തൽ പരിശീലനം നൽകിയത്. നീന്തലിൽ വൈദഗ്ദ്യം തെളിയിക്കുന്നത് വരെ പരിശീലനം തുടരുമെന്നും മറ്റ് ജില്ലകളിൽ നിന്നും വരുന്നവർക്ക് താമസ സൗകര്യം നൽകുമെന്നും സംഘാടകർ അറിയിച്ചു. പരിപാടിക്ക് ചീഫ് കോർഡിനേറ്റർ ഇബ്രാഹിം കുട്ടി വള്ളിത്തോട് സ്വാഗതം പറഞ്ഞു. ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടി അധ്യക്ഷനായി.

പരിശീലകൻ ചാൾസൺ ഏഴിമല, എൻ. അശോകൻ , ടോം മാത്യു, വി.പി മധു, വനിതാ പരിശീലകരായ ഐറിൻ ജയിംസ്, സൗമ്യ സന്തോഷ്, ലൂസി വിനു, വാർഡ് മെമ്പർ മിനി പ്രസാദ്, കെ.ബാലകൃഷ്ണൻ, സിദ്ധീഖ് കുഞ്ഞിക്കണ്ടി, റാഫി സി.എച്ച്, ഷംശുദ്ദീൻ കെ.കെ പി , ഗഫൂർ യു.എ, നിസാർ പല്ലിക്കാടൻ, സലാം പുളിയങ്ങോടൻ, നിസാം, ഷാഫി കുഞ്ഞിക്കണ്ടി, ജബ്ബാർ കെ.പി, അബൂബക്കർ ചുങ്കത്ത്, മുസ്തഫ അയ്യപ്പത്തി, റഫീഖ്, നാസർ, നൗഷാദ് എന്നിവർ  സംസാരിച്ചു.






By onemaly