എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കും.
കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കും.
നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യമായി വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കുന്നത്.
നേരത്തെ നല്‍കിയിരുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ വിഷുഈസ്റ്റര്‍ കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കിറ്റിലെ സാധനങ്ങള്‍:
1 പഞ്ചസാര – ഒരുകിലോഗ്രാം,
2 കടല – 500 ഗ്രാം,
3 ചെറുപയര്‍ – 500 ഗ്രാം,
4 ഉഴുന്ന് – 500 ഗ്രാം,
5 തുവരപ്പരിപ്പ് – 250 ഗ്രാം,
6 വെളിച്ചെണ്ണ – 1/2 ലിറ്റര്‍,
7 തേയില – 100 ഗ്രാം,
8 മുളക്പൊടി – 100 ഗ്രാം,
9 ആട്ട – ഒരു കിലോഗ്രാം,
10 മല്ലിപ്പൊടി – 100 ഗ്രാം
11 മഞ്ഞള്‍പ്പൊടി – 100 ഗ്രാം,
12 സോപ്പ് – രണ്ട് എണ്ണം,
12 ഉപ്പ് – 1 കിലോഗ്രാം,
13 കടുക്/ ഉലുവ – 100 ഗ്രാം.