
മുംബയ്: കൊറോണ വൈറസിനെതിരെ വാക്സിന് വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യന്‍ കമ്ബനി. പൂനെ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് വികസിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. ഈ മാസം 23 മുതല്‍ മനുഷ്യരില്‍ വാക്സിന് പരീക്ഷിച്ചെന്നും കമ്ബനി പറയുന്നു.
മേയ് മാസം മുതല്‍ ഇന്ത്യയിലെ രോഗികളില്‍ വാക്സിന് പരിശോധിക്കാമെന്നും സെപ്തംബര്‍,ഒക്ടോബര്‍ ആകുമ്ബോഴേക്കും ഉത്പാദനം ആരംഭിക്കാമെന്നും കമ്ബനി അറിയിച്ചു.
ഒരു മാസം അമ്ബത് ലക്ഷം ഡോസ് വാക്സിന് നിര്‍മ്മിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. മരുന്നു പരീക്ഷണം പൂര്‍ണ വിജയമാകുകയാണെങ്കില്‍ ഇത് പത്തുലക്ഷമാക്കും.
ആയിരം രൂപയ്ക്ക് ഇന്ത്യയില്‍ വാക്സിന് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കമ്ബനി സി.ഇ.ഒ പറയുന്നത്. ന്യൂമോണിയയ്ക്കും ഡെങ്കിപനിക്കുമെതിരെ ചെലവ് കുറഞ്ഞ വാക്സിന് വികസിപ്പിച്ച കമ്ബനിയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊറോണ വാക്സിന് പ്രോഗ്രാമിലെ പങ്കാളിയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്.