Local

കണ്ണൂര്‍ മയക്കുമരുന്ന് പിടിച്ചെടുക്കാനെത്തിയ എക്‌സൈസ് ഓഫീസര്‍ക്ക് വെട്ടേറ്റു.



കണ്ണൂര്‍: മയക്കുമരുന്ന് പിടിച്ചെടുക്കാനെത്തിയ എക്‌സൈസ് ഓഫീസര്‍ക്ക് വെട്ടേറ്റു.
കരിക്ക് വില്‍പനക്കാരനായ ഷബില്‍ ആണ് എക്‌സൈസ് ഓഫിസറെ ചവിട്ടി വീഴ്ത്തി കൊടുവാള്‍ കൊണ്ട് വെട്ടിയത്.
പാപ്പിനിശ്ശേരി എക്‌സൈസ് സിവില്‍ ഓഫിസറായ വി.നിഷാദിനാണ് വെട്ടേറ്റത്. അക്രമം നടത്തിയ ഷബിലിനെ പിന്നീട് കസ്റ്റഡിയിലെടുത്തു.

ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ്
കണ്ണപുരം പാലത്തിനു സമീപത്തു നിന്ന് കസ്റ്റഡിയിലെടുക്കാനെത്തിയത്. ഇതിനിടെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
വെട്ടേറ്റ സിവില്‍ ഓഫിസര്‍ നിഷാദിനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.