Local

സിപിഐ എം പ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ 5 ലീഗുകാര്‍ക്ക‌് 14 വര്‍ഷം തടവ‌്



തളിപ്പറമ്ബ് > സിപിഐ എം പ്രവര്‍ത്തകനെ മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് മുസ്ലിംലീഗുകാര്‍ക്ക് 14 വര്‍ഷം തടവ്. കുപ്പം വൈര്യാംകോട്ടം സ്വദേശി കല്ലിങ്കീല്‍ ദിനേശനെയാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പടുത്താന്‍ ശ്രമിച്ചത്. കേസില്‍ 20 വര്‍ഷത്തിന് ശേഷമാണ് പയ്യന്നൂര്‍ അസിസ്റ്റന്‍്റ് സെഷന്‍സ് ജഡ്ജി കെ ആര്‍ സുനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.

കുപ്പത്തെ മുസ്ലിംലീഗുകാരായ ആവാര സുബൈര്‍ (45), എന്‍ മുസ്തഫ (50), ഉളിയന്‍ മൂലയില്‍ മൊയ്തീന്‍ (39), മീത്തലെ വളപ്പില്‍ ഷഫീഖ് എന്ന കൊള്ളി ഷഫീഖ് (38), ഉളിയന്‍ മൂലയില്‍ തയ്യിബ് (38) എന്നിവര്‍ക്ക് 14 വര്‍ഷവും നാല് മാസവും തടവ് വിധിച്ചു. ആയുധം ഒളിപ്പിക്കാന്‍ സഹായിച്ച പാലക്കോടന്‍ ഷബീറിന് (38) രണ്ട് വര്‍ഷം തടവാണ് ശിക്ഷ. പ്രതികള്‍ 37,500രൂപ പിഴയും അടക്കണം. രണ്ടാം പ്രതിയായ പി സി മുസ്തഫ നേരത്തെ മരിച്ചിരുന്നു.

2001 ആഗസ്ത് 29ന് ചെങ്കല്ല് ലോഡിങ് തൊഴിലാളിയായ ദിനേശന്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ലീഗ് ക്രിമിനലുകള്‍ കുപ്പം പുഴക്കരയിലെ വൈര്യാംകോട്ടം റോഡില്‍ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാരനായ സുകുമാരന്‍ ഓടിയെത്തിയതിനാല്‍ അക്രമികള്‍ പിന്മാറി. ദിനേശന്റെ ഇരുകാലുകളും അക്രമികള്‍ വെട്ടിയരിഞ്ഞു. വലതുകാല്‍ നഷ്ടപ്പെട്ട ദിനേശന്‍ വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നു.12 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും ഹാജരാക്കി. അന്നത്തെ സിഐ പ്രകാശനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷനുവേണ്ടി ഗവ. പ്ലീഡര്‍ കെ പ്രമോദ് ഹാജരായി. അഡ്വ. നിക്കോളാസ് ജോസഫ് നേരത്തെ പ്രോസിക്യൂഷനെ സഹായിച്ചു.