
കണ്ണൂര്‍ പയ്യന്നൂരില്‍ വാടക ക്വാട്ടേഴ്സില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു.
പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വി.കെ ശിവപ്രസാദ് ( 28 ) ഏഴിലോട് പുറച്ചേരിയിലെ ആര്യ ( 21) എന്നിവരാണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ പത്തൊമ്ബതിന് വൈകീട്ടായിരുന്നു ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സാരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ആയിരുന്നു മരണം .പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ആര്യയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു.