Thu. Mar 4th, 2021




കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവെച്ചു. രാജിവെക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് രാജി സമര്‍പ്പിച്ചു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ടതെന്നാണ് വിശദീകരണം.

നേരെത്തെ ക്വത്വ പെണ്‍കുട്ടിക്കായി നടത്തിയ പിരിവെടുപ്പിന്‍്റെ കണക്കുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുബൈറിനും പി കെ ഫിറോസിനുമെതിരെ പോലിസ് കേസെടുത്തിരുന്നു. ഇതിനു പുറമേ ചില പരാതികളും സുബൈറിനെതിരെ ഉയര്‍ന്നതായാണ് സൂചന.

തിടുക്കത്തില്‍ രാജി വാങ്ങിയതിന് പിന്നില്‍ മറ്റു ചില ആരോപണങ്ങള്‍ കൂടിയുണ്ടെന്നാണ് വിവരം. തല്‍ക്കാലം ഇതു പരസ്യമാകാതിരിക്കാന്‍ ലീഗ് നേതൃത്വം നീക്കം തുടങ്ങിയിട്ടുണ്ട്.

നേരെത്തെ കൂത്ത്പപറമ്ബ് സീറ്റില്‍ സി കെ സുബൈറിനെ മത്സരിപ്പിക്കാന്‍ ലീഗ് നേതൃത്വം നീക്കം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുബൈറിനെതിരെ ആരോപണം ഉയര്‍ന്നതെന്നും ശ്രദ്ധേയമാണ്.






By onemaly