ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായുള്ള ബന്ധത്തിെന്റ പേരില്‍ എന്‍.സി.ബി ചോദ്യം ചെയ്ത് വിട്ടയച്ച ബിനീഷ് കോടിയേരിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെയാണ് കുറ്റപത്രം. മുഹമ്മദ് അനൂപുമായുള്ള സാമ്ബത്തിക ഇടപാടിെന്റ പേരില്‍ ഇ.ഡി കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് കടത്തു കേസില്‍ എന്‍.സി.ബി കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തിരുന്നു.
എന്നാല്‍, ബിനീഷിനെതിരായ അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരികെ വിട്ടുനല്‍കിയതായും ബംഗളൂരുവിലെ 33ാമത് സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് ബംഗളൂരു പരപ്പന ജയിലില്‍ റിമാന്‍ഡിലാണ്. ബംഗളൂരു ദൊഡ്ഡഗുബ്ബി സ്വദേശിനി അനിഘ ദിനേശ് (24), എറണാകുളം വെണ്ണല ൈതക്കാവ് റോഡ് ആര്യാട്ട് ഹൗസില്‍ മുഹമ്മദ് അനൂപ് (38), തൃശൂര്‍ തിരുവില്വാമല പട്ടിപ്പറമ്ബ് പവിത്രം വീട്ടില്‍ റിജേഷ് രവീന്ദ്രന് (37) എന്നിവര്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളാണ്.
പത്താം പ്രതി കണ്ണൂര്‍ തളിപ്പറമ്ബ് ഏഴാം മൈല്‍ പിലാത്തോട്ടം കോടിയില്‍ ഹൗസില്‍ കെ. ജിംറീസ് ഒളിവിലാണ്. മൈസൂരു സ്വദേശിനി ദീക്ഷിത ബൊപ്പണ്ണ (26), ബംഗളൂരു സ്വദേശികളായ ആദം പാഷ (37), സുഹാസ് കൃഷ്ണഗൗഡ (32), ചേതന്‍ ബംബോല്കര് (42), ജയേഷ് ചന്ദ്ര (49), ജെറാള്‍ഡ് പ്രവീണ്‍കുമാര്‍ (28) എന്നിവരാണ് മറ്റു പ്രതികള്‍. ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശി ജിംറീസ് അന്തര്‍സംസ്ഥാന മയക്കുമരുന്ന് ഇടപാടിലെ പ്രധാന കണ്ണിയാണെന്ന് എന്‍.സി.ബി കുറ്റപത്രത്തില്‍ പറയുന്നു. മുഹമ്മദ് അനൂപിനെ ഒന്നാം പ്രതി അനിഘ ദിനേശുമായി ബന്ധപ്പെടുത്തിയത് ജിംറീസ് ആണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജിംറീസ് അനിഘയുമായി 476 തവണയാണ് ഫോണില്‍ ബന്ധപ്പെട്ടത്. മുഹമ്മദ് അനൂപ് പിടിയിലാവുന്നതിന് തൊട്ടുമുമ്ബ് ജിംറീസുമായി 54 തവണയും ഫോണ്‍ സംഭാഷണം നടത്തി. മൂവരും തമ്മിലെ വാട്ട്സ്ആപ് ചാറ്റിെന്റയും സാമ്ബത്തിക ഇടപാടുകളുടെയും വിവരങ്ങളും എന്‍.സി.ബി ശേഖരിച്ചിട്ടുണ്ട്.
ജാമ്യ ഹരജി വീണ്ടും തള്ളി
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി വീണ്ടും തള്ളി. കേസില്‍ അന്വേഷണം പൂര്‍ത്തിയാവാനുണ്ടെന്ന ഇ.ഡി വാദം പരിഗണിച്ചാണ് കേസില്‍ നാലാം പ്രതിയായ ബിനീഷിെന്റ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഇ.ഡി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ബംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യാന്‍ ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് െചയ്യുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 5.17 കോടി രൂപയുടെ ഇടപാട് ബിനീഷ് നടത്തിയതായും ഇവയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗതിയിലാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചേക്കും.