Thu. Mar 4th, 2021




തിരുവനന്തപുരം: ശമ്ബള പരിഷ്‌കരണമടക്കമുള്ള കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ നാളെ കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സൂചന പണിമുടക്ക് നടത്തും. കെഎസ്‌ആര്‍ടിസിയുടെ തകര്‍ച്ച പൂരമാകുന്ന സാഹചര്യം സ്വതന്ത്ര കമ്ബനിയായ സ്വിഫ്റ്റ് രൂപീകരിക്കുന്നതോടെ ഉണ്ടാകുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ചു.

ഇന്ന് പ്രതിപക്ഷ യൂണിയനുകള്‍ എംഡി ബിജു പ്രഭാകറുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നാളെ സൂചന പണിമുടക്ക് നടത്തുന്നത്. ഭരാണനൂകൂല സംഘടനയായ കെഎസ്‌ആര്‍ടിഇഎ പണിമുടക്കിനെ എതിര്‍ത്ത രംഗത്തെത്തി. പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന് അവര്‍ ആരോപിച്ചു. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്‌കരണ നടപടികള്‍ വിശ്വാസത്തിലെടുക്കുന്നുെവെന്നും അവര്‍ വ്യക്തമാക്കി.






By onemaly