Thu. Mar 4th, 2021




പെരുമ്ബാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ പിടിയില്‍. ഇടുക്കി കൊന്നത്തടി, മുക്കടം മലങ്കര ചര്‍ച്ചിന് സമീപം മാത്യു(74)വിനെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കൊന്നത്തടി ഭാഗത്ത് നിന്ന് ഇയാളെ പിടികൂടി. പെരുമ്ബാവൂര്‍ ഡിവൈ.എസ്‌പി. എന്‍.ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ കുന്നത്തുനാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ സി. ബിനുകുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ എബി ജോര്‍ജ്ജ്, എഎസ്‌ഐ വേണുഗോപാലന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബ്ദുള്‍ മനാഫ്, എ.ഒ.പ്രമോദ്, കെ.ആര്‍. പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






By onemaly