സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 25 രൂപയ്ക്ക്‌ ഊൺ പദ്ധതി പിലാത്തറയിൽ തുടങ്ങി – Sreekandapuram Online News-
Thu. Sep 24th, 2020
പിലാത്തറ : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 25 രൂപയ്ക്ക്‌ ഊൺ പദ്ധതി പിലാത്തറയിൽ തുടങ്ങി. ഇതോടെ വിശപ്പുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യം ആദ്യം നടപ്പാക്കിയ പഞ്ചായത്തായി ചെറുതാഴം. ദേശീയപാതയോരത്ത് ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തായാണ് കുടുംബശ്രീ ഹോട്ടൽ തുടങ്ങിയത്. പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ വിഭാവനംചെയ്ത ജില്ലയിലെ ആദ്യത്തെ സംരംഭമാണിത്. ഇവിടെ 25 രൂപക്ക് ഊൺ കിട്ടും. ചോറ്, സാമ്പാർ, മത്സ്യക്കറി, ഉപ്പേരി, അച്ചാർ, തുടങ്ങിയവയാണ് വിഭവങ്ങൾ.

ഉച്ചക്ക് 12 മണി മുതൽ മൂന്നുമണി വരെയാണ് പ്രവർത്തന സമയം. ഊണുകഴിക്കാൻ വരുന്നവർക്ക് പാവങ്ങൾക്ക് കൊടുക്കാനുള്ള ഭക്ഷണത്തിന്റെ തുക കൂടി നൽകാം. അതിനായി ടോക്കൺ വെച്ചിട്ടുണ്ട്. ഉച്ചനേരത്ത് വിശന്നുവരുന്ന ആർക്കും ഇവിടെനിന്ന് ഭക്ഷണം ലഭിക്കും. കഴിഞ്ഞദിവസം പി. പ്രഭാവതി, വൈസ് പ്രസിഡൻറ് പി.കുഞ്ഞികണ്ണൻ ഉൾപ്പെടെയുള്ളവർ എത്തി ഭക്ഷണം കഴിച്ചു. പാവങ്ങൾക്ക് ഭക്ഷണംകൊടുക്കാനുള്ള സംഭാവനയായി അയ്യായിരത്തോളം രൂപയും ലഭിച്ചു.
By onemaly