Thu. Mar 4th, 2021




മുറിച്ചിട്ട മരം നീക്കം ചെയ്തില്ല വ്യാപാരികൾ ദുരിതത്തിൽ

പെരുവളത്തുപറമ്പ് : ഒരു മാസം മുമ്പ് പെരുവളത്തു പറമ്പ് ജംഗ്ഷനിൽ PWD അധികൃതർ മുറിച്ചിട്ട വഴിയോരത്തെ മരങ്ങൾ ഇനിയും നീക്കം ചെയ്തില്ല. വഴിയാത്രക്കാരും വ്യാപാരികളും ഇത് കാരണം ദുരിതത്തിലാവുകയാണ്. തിരക്കേറിയ ജംഗ്ഷനിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നു പോകുന്നത് മുറിച്ചിട്ട മരങ്ങൾ കാരണം വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്. ഇടതു വശത്തുള്ള വലിയ തടി മരം സ്ഥിതി ചെയ്യുന്നത് പോലും പകുതി റോഡിൽ ആണ്. രാത്രി യാത്രയിൽ ഏതെങ്കിലും വലിയ അപകടം നടന്നാൽ മാത്രമേ അധികാരികൾ തിരിഞ്ഞു നോക്കുള്ളൂ എന്നതും വളരെ ദുഃഖകരമാണ് .അധികൃതരുടെ ജാഗ്രത കുറവാണ് മരങ്ങൾ കെട്ടികിടക്കാൻ കാരണമെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു






By onemaly