Tue. Oct 19th, 2021




കോഴിക്കോട് • കേരളത്തില്‍ കുടുങ്ങിക്കിടക്കുന്നതും കോവിഡ് 19 ലോക്ക്ഡൗണ്‍ കാരണം മടങ്ങാന്‍ കഴിയാത്തതുമായ സൗദി പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സി (സൗദിയ) ന്റെ പ്രത്യേക വിമാനം തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തും. 140 ഓളം സൗദി പൗരന്മാരാണ് പ്രത്യേക വിമാനത്തില്‍ മടങ്ങുക. ഇവരില്‍ 90 ഓളം പേര്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ താമസിക്കുന്നു. ബാക്കിയുള്ളവര്‍ മലപ്പുറം ജില്ലയിലെ ഒരു ആയുര്‍വേദ ആശുപത്രിയിലാണ് ഉള്ളത്.



വിമാനം ഉച്ചകഴിഞ്ഞ് 3 മണിയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. ഉച്ചയോടെ ഈ ആളുകള്‍ വിമാനത്താവളത്തിലെത്തും.




കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചതിനുശേഷം സംസ്ഥാനത്ത് നിന്ന് വിനോദസഞ്ചാരികളെ തിരിച്ചയക്കുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനമാണിത്.