സംസ്ഥാനത്ത് ഇന്ന് 4937 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 5439 പേര് രോഗമുക്തി നേടി. 18 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4479 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 340 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 29 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 90 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 74,352 സാംപിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,07,01,894 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ത്യയില്‍ 21 കേസുണ്ടാവുമ്ബോള് ഒരു കേസാണ് അതില്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സീറോ പ്രിവലസ് പഠനം വ്യക്തമാക്കുന്നതെന്നും എന്നാല്‍ കേരളത്തില്‍ ഇത് മൂന്നില്‍ ഒന്ന് രീതിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കണക്ക് കാണിക്കുന്നത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മികവിനെയും ഇവിടെ നടപ്പിലാക്കുന്ന സര്‍വേലന്‍സിന്റെയും കാര്യക്ഷമതയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ 21 കേസുണ്ടാവുമ്ബോള് ഒരു കേസാണ് അതില്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും എന്നാല്‍ കേരളത്തില്‍ ഇത് മൂന്നില്‍ ഒന്ന് രീതിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കണക്ക് കാണിക്കുന്നത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മികവിനെയും ഇവിടെ നടപ്പിലാക്കുന്ന സര്‍വേലന്‍സിന്റെയും കാര്യക്ഷമതയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ണാടകയില്‍ 27 കേസ് ഉണ്ടാവുമ്ബോഴാണ് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തമിഴ്നാട്ടില്‍ 24 കേസുണ്ടാവുമ്ബോഴാണ് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ രോഗികളുടെ എണ്ണം കൂടുന്ന എന്ന തോന്നലുണ്ടാവാന്‍ കാരണം എന്തെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.