പയ്യന്നൂര്‍: കാസര്‍കോട്- കണ്ണൂര്‍ ജില്ലകളില്‍ ലഹരി സെക്സ് മാഫിയ വീണ്ടും പിടിമുറുക്കിയ വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി 29ന് രാവിലെ ഒന്‍പതരയോടെ മൂന്നുവയസുള്ള പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കുഞ്ഞിമംഗലത്തെ പ്രവാസിയുടെ ഭാര്യയായ 21-കാരി നാടുവിടാന്‍ കാരണമായത് ഷെയര്‍ ചാറ്റിംഗില്‍ കുടുങ്ങിയെണെന്ന ഉറപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നവമാധ്യമമായ ഷെയര്‍ ചാറ്റിംഗില്‍ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ യുവാവ് യുവതിയെ കെണിയില്‍പ്പെടുത്തുകയും തുടര്‍ന്ന് ഗോവ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാഫിയ സംഘത്തിന് കൈമാറുകയുമായിരുന്നു, 21 കാരി കുഞ്ഞിമംഗലം പറമ്ബത്തെ ഭര്‍തൃമതിയായ യുവതിയെ പയ്യന്നൂര്‍ പൊലീസ് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്തിച്ചത് സിനിമാക്കഥകളെ വെല്ലുന്ന നീക്കങ്ങളിലൂടെയാണ്. മലപ്പുറം സ്വദേശിയായ യുവാവിന്റെയും കര്‍ണ്ണാടക ഗോകര്‍ണ്ണം സ്വദേശിയായ യുവാവിനുമൊപ്പം ഗോകര്‍ണ്ണം ബീച്ചിലെ കുടിലില്‍ നിന്നാണ് പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ യുവതിയെ കണ്ടെത്തിയത്. യുവതിയുടെ കയ്യിലുണ്ടായിരുന്ന അഞ്ചുപവനോളം വരുന്ന മാലയും മോതിരവും വിറ്റാണ് ഇവര്‍ സുഖജീവിതം നയിച്ചു വന്നിരുന്നത്.
ഷെയര്‍ ചാറ്റിംഗിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ ഇര്‍ഷാദാണ് യുവതിയെ ഗോകര്‍ണ്ണത്തെ മാഫിയാസംഘങ്ങളില്‍ പെട്ട അമല്‍ നാഥ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവര്‍ക്ക് കൈമാറിയത്. നാട്ടില്‍ നിന്ന് മുങ്ങിയ യുവതി തമിഴ് നാട്ടില്‍ സേലത്തെത്തുകയും, അവിടുത്തെ തട്ടുകടക്കാരന്റെ ഫോണില്‍ മാതാവിനെ വിളിക്കുകയും കടക്കാരന് ഫോണ്‍ തിരിച്ചു നല്കുമ്ബോള് നമ്ബര്‍ ഡിലീറ്റു ചെയ്യുകയുമായിരുന്നു.
എന്നാല്‍ ഇവരെ വിടാത്ത പിന്തുടര്ന്ന് പയ്യന്നൂര്‍ പൊലീസ് സൈബര്‍ സെല്ലിലെ ഐടി വിദഗ്ധരായ സൂരജ് , അനൂപ്, സുജേഷ് എന്നിവരുടെ സഹായത്തോടെ സേലത്തെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി ,തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം.സി. പ്രമോദിന്റെ നേതൃത്വത്തില്‍ എഎസ്ഐ. എ.ജി. അബ്ദുള്‍ റൗഫ്, സിവില്‍ പൊലീസ് ഓഫീസര്‍ സൈജു എന്നിവര്‍ സേലത്തെത്തുകയും, തട്ടുകട മുതല്‍ പ്രദേശത്തെ നൂറുകണക്കിന് നിരീക്ഷണ ക്യാമറകള്‍ ഒന്നൊന്നായി പരിശോധനക്ക് വിധേയമാക്കി , അത് കടയില്‍ നിന്നും ഉദ്ദേശം ഒരു കിലോമീറ്റര്‍ മാറി യുവതി ഒരു ഹോട്ടലില്‍ കയറുന്ന ദൃശ്യം പൊലീസിന് ലഭിച്ചതോടെ അന്വേഷണം വീണ്ടും വേഗത കൈവരിച്ചു.
കൂടുതല്‍ പരിശോധനയില്‍ മറ്റ് രണ്ട് യുവാക്കളുമൊത്ത് യുവതി സേലത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന വ്യക്തമായ ദൃശ്യം ലഭിച്ചതോടെയാണ് അന്വേഷണം വഴിത്തിരിവിലായി, തങ്ങള്‍ നിരീക്ഷണത്തിലാണെന്ന് സംശയിച്ചു ബാംഗ്ലൂരുവിലേക്ക് കടന്ന ഇവരെ പയ്യന്നൂര്‍ പൊലീസ് വിടാതെ പിന്തുടര്ന്നു. അതേ സമയം തന്നെ യുവതിയുടെ ഓരോ നീക്കങ്ങളും ശാസ്ത്രീയ നീക്കത്തിലൂടെ പ്രിന്‍സിപ്പല്‍ എസ്ഐ, കെ.ടി. ബിജിത്ത്, എസ്ഐ. എം വി ശരണ്യ, എഎസ്ഐ, ടോമി, സി പി ഒ വിനയന് എന്നിവരടങ്ങിയ സംഘം നിരീക്ഷിച്ചു ബാംഗ്ലൂരിലേക്ക് പിന്തുടര്‍ന്ന പൊലീസിന് കൃത്യമായ വിവരങ്ങള്‍ നല്കിക്കൊണ്ടിരുന്നു.
തുടര്‍ന്ന് ഗോകര്‍ണ്ണത്തെ നിശാ ശാലയില്‍ മയക്കുമരുന്ന് മാഫിയയുമായി ഇടപഴകുന്ന അമല്‍ നാഥിന്റെയും മുഹമ്മദിന്റെയും കൂടെ താമസിച്ചവന്ന യുവതിയെ രാത്രിയോടെ സമീപത്തെ ഒരു കുടലില്‍ നിന്നും പൊലീസ് പിടികൂടി ബാംഗ്ലൂരുവിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു. ഗെറ്റ് ടുഗദര്‍ സംഘത്തിന്റെ റാക്കറ്റിലകപ്പെട്ട് ജീവിതം വഴി തെറ്റുമായിരുന്ന യുവതിയെയാണ് പയ്യന്നൂര്‍ പൊലീസ് സാഹസികമായ നീക്കങ്ങളിലൂടെ രക്ഷപ്പെടുത്തിയത്.

കര്‍ണാടക പൊലീസിന്റെ എല്ല സഹായവും ഇതിനകം തളിപ്പറമ്ബ് ഡി.വൈ.എസ് പി, കെ.ഇ. പ്രേമചന്ദ്രന്റെ ഉറപ്പു വരുത്തിയിരുന്നു, ഒരുപക്ഷേ ജസ്ന തിരോധാനം പോലെ കേരള പൊലീസിന് കുഞ്ഞിമംഗലം ഭര്‍തൃമതിയുടെ തിരോധാനവും തലവേദനയായി മാറുമായിരുന്ന കേസ് ആണ് പയ്യന്നൂര്‍ പൊലീസിന്റെ കൃത്യമായ ഇടപെടല്‍ മൂലം കണ്ടെത്താന്‍ സാധിച്ചത്.യുവതിയുടെ മാതാവിന്റെ പരാതിയില്‍ നേരത്തെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു. നാട്ടിലെത്തിച്ച യുവതിയെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി