kerala

എറണാകുളത്ത് കന്യാസ്ത്രീയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി



എറണാകുളം: എറണാകുളത്ത് കന്യാസ്ത്രീയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍വെന്‍റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴക്കാല സെന്‍റ് തോമസ് കോണ്‍വെന്‍റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്.

2011 മുതല്‍ മാനസിക പ്രശ്നങ്ങള്‍ കന്യാസ്ത്രീക്ക് ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതുമായി റിപ്പോര്‍ട്ട് ഉണ്ട്. സിസ്റ്ററെ ഉച്ച മുതല്‍ മഠത്തില്‍ നിന്ന് കാണാതായി. ഇതിനെ തുടര്‍ന്ന് മഠം അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആണ് കന്യാസ്ത്രീയെ പാറമടയില്‍ നിന്ന് കണ്ടെത്തിയത്.