ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഫാസ്ടാഗ് ഇല്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗുമായി എത്തുന്നവര്‍ക്കും കനത്ത പിഴ ചുമത്തും. ടോളിന് ഇരട്ടി നിരക്കിലുള്ള തുകയാണ് പിഴയായി നല്‍കേണ്ടിവരിക.
2008ലെ ദേശീയപാത ഫീ നിയമ പ്രകാരം ഫാസ്ടാഗ് ഇല്ലാത്തതോ കാലാവധി കഴിഞ്ഞതോ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതോ ആയ വാഹനങ്ങള്‍ രണ്ടിരട്ടി തുക ഫീ ഇനത്തില്‍ അടക്കേണ്ടി വരും.
ഡിജിറ്റല്‍ പെയ്മെന്റ് പ്രോത്സാഹിപ്പിക്കുക, യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക, ഇന്ധനം പാഴാകുന്നത് ലാഭിക്കുക, ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നിവയാണ് ഫാസ്ടാഗിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.