Thu. Oct 1st, 2020




സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കോട്ടയ്ത്ത് 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 1 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ എണ്ണം. ഇതില്‍ അഞ്ച് തമിഴ്നാട്ടില്‍നിന്നുള്ളവരാണ്. ഒരാള്‍ വിദേശത്തുനിന്നും എത്തി.

ഒരാള്‍ക്ക് എങ്ങനെയാണ് രോഗം വന്നതെന്ന് പരിശോധിക്കുന്നു. ബാക്കിയുള്ളവര്‍ക്ക് സമ്ബര്‍ക്കം വഴിയാണു രോഗം ബാധിച്ചത്. ഇന്ന് 13 പേര്‍ക്ക് രോഗം മാറി. കണ്ണൂര്‍ 6, കോഴിക്കോട് 4, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയവും ഇടുക്കിയും റെഡ് സോണ്‍ ആക്കി.







അതിനിടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹിയിലേക്ക് പോയ ഒന്‍പത് 108 ആംബുലന്‍സ് കേരള പെ‍ാലീസ് അതിര്‍ത്തിയില്‍ അഞ്ചര മണിക്കൂറോളം തടഞ്ഞിട്ടു.




രേഖകളുമായി എത്തിയ ആംബുലന്‍സ് അകാരണമായി തടഞ്ഞിട്ടത് പെ‍ാലീസിന്റെ അമിത ഇടപെടലാണെന്ന് ആക്ഷേപമുണ്ട്. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 315 എണ്ണത്തില്‍ കൂടുതലുള്ള 15 ആംബുലന്‍സുകളാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ഡല്‍ഹിയിലേക്ക് കെ‍ാണ്ടുപോയത്. ആറ് ദിവസം കെ‍ാണ്ട് ഡല്‍ഹിയിലെത്തുന്ന വാഹനം കൈമാറിയ ശേഷം ഇരുപത് ജീവനക്കാരെയും ഉടന്‍ വിമാനമാര്‍ഗം ചെന്നൈയിലെത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം തിരുവനന്തപുരത്തെത്തുന്ന ഡ്രൈവര്‍മാരെ പരിശോധനകള്‍ക്ക് ശേഷം 14 ദിവസത്തെ നിരീക്ഷണത്തിലാക്കും.