തിരുവനന്തപുരം: സംസ്ഥാനത്തെ റെഡ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . റെഡ് സോണില്‍ നേരത്തെതന്നെ ഉള്‍പ്പെട്ടിരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകളില്‍ തല്‍സ്ഥിതി തുടരും. എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ടുചെയ്ത കോട്ടയം, ഇടുക്കി ജില്ലകളെക്കൂടി പുതുതായി റെഡ് സോണില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഇടുക്കി ജില്ലയിലെ വണ്ടന്മേട്, ഇരട്ടയാര്‍ പഞ്ചായത്തുകളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കും. കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍, അയര്‍കുന്നം.
തലയോലപ്പറമ്ബ് പഞ്ചായത്തുകളെയും ഹോട്ട് സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തും . നിലവില്‍ കൊറോണ വൈറസ് ബാധിച്ച് ആരും ചികിത്സയില്‍ ഇല്ലാത്തത് തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, വയനാട് ജില്ലകളിലാണ് . സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . കോട്ടയത്ത് ആറ് പേര്‍ക്കും, ഇടുക്കിയില്‍ നാല് പേര്‍ക്കും, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.