കൊച്ചി: യു ഡി എഫ് നേതാക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തതിന് രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്ഷന്.
ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത രണ്ടു പൊലീസുകാര്‍ക്കെതിരെയാണ് നടപടി എടുത്തത്. എറണാകുളം റൂറലിലെ ഉദ്യോഗസ്ഥരായ ബിജു, സില്‍ജന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ ചട്ടലംഘനം നടത്തി എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. Also Like-
എഎസ് ഐമാരായ ഷിബു ചെറിയാന് (കണ്ട്രോള് റൂം), ജോസ് ആന്റണി (ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ്), ബിജു (കല്ലൂര്‍ക്കാട് പൊലീസ് സ്േറ്റഷര്)സിപിഒമാരായ സില്‍ജന്‍ (ഡോഗ് സ്ക്വാഡ് കളമശ്ശേരി), ദിലീപ് സദാനന്ദന് (തൃപ്പൂണിത്തുറ ക്യാമ്ബ്) എന്നിവര്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചാണ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. You May Also Like-
ബിജു, സില്‍ജന്‍ എന്നിവരെ കൂടാതെയുള്ളവര്ക്കെതിരെയും നടപടി എടുക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നു സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുമ്ബ് ജില്ലയില്‍ പൊലീസ് അസോസിയേഷന് ഭാരവാഹികള്‍ ആയിരുന്നു ഇവര്‍.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര എറണാകുളത്ത് എത്തിയപ്പോഴാണ് സര്‍വീസിലുള്ള പൊലീസുകാര്‍ ചട്ടവിരുദ്ധമായി സ്വീകരണം നല്‍കിയതെന്ന ആരോപണം ഉയര്‍ന്നത്. വ്യാഴാഴ്ച രാത്രി എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് പൊലീസുകാര്‍ നേതാക്കളെ കണ്ടത്. കൊച്ചി സിറ്റി ഹെഡ് ക്വാര്‍ട്ടേഴ്സ് ക്യാമ്ബിലെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പൊലീസുകാര്‍ക്ക് വിനയായത്.
അതേസമയം, കോണ്‍ഗ്രസ് ചായ്വുള്ള പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ എ ഗ്രൂപ്പുകാര്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. അതേസമയം ഭരണഘടനാ പദവിയിലുള്ള പ്രതിപക്ഷ നേതാവിനൊപ്പം പൊലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുക്കുന്നതില്‍ അപാകതയില്ലെന്ന നിലപാടാണ് പൊലീസിലെ ഐ ഗ്രുപ്പുകാര്‍ പറയുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞാണ് പൊലീസുകാര്‍ ഗസ്റ്റ് ഹൌസിലെത്തി നേതാക്കളെ കണ്ടതെന്നും ഇവര്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ നിയമവശം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു