kerala

തലശ്ശേരി-മാഹി ബൈപാസ് നിർമ്മാണം നാട്ടുകാർ തടഞ്ഞു



ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി ചോ​നാ​ടം എ​ക​ര​ത്ത് പീ​ടി​ക​യി​ൽ ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ് നി​ർ​മ്മാ​ണ പ്ര​വൃ​ത്തി നാ​ട്ടു​കാ​ർ ത​ട​സ്സ​പ്പെ​ടു​ത്തി. എ​ക​ര​ത്ത്പീ​ടി​ക-​കോ​മ​ത്ത്പാ​റ റോ​ഡി​ന് അ​ടി​പ്പാ​ത അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ബൈ​പാ​സ് നി​ർ​മ്മാ​ണ​ത്തെ തു​ട​ർ​ന്ന് ദേ​ശ​ക്കാ​രു​ടെ യാ​ത്ര വ​ഴി​മു​ട്ടു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി​യു​ടെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ത്തി​നെ​തി​രെ​യു​ള​ള സ​മ​ര​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ പ​ങ്ക​ടു​ത്തു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​ശ​വാ​സി​ക​ൾ പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണ് ബൈ​പാ​സ് ഉ​പ​രോ​ധി​ച്ച​ത്. എ​ക​ര​ത്ത്പീ​ടി​ക ഫി​ഷ​റീ​സ് റോ​ഡി​ൽ ന​ട​ത്തി​യ സ​മ​രം പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ എ​ൻ.​കെ. പ്ര​കാ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെമ്പ​ർ സു​ശീ​ൽ ച​ന്ദ്രോ​ത്ത്, എ. ​അ​നി​ൽ​കു​മാ​ർ, എ​ൻ.​കെ. രാ​ജീ​വ​ൻ, ടി.​പി. സു​രേ​ഷ് കു​മാ​ർ, കെ. ​വി​പി​ൻ കു​മാ​ർ, വി. ​രോ​ഹി​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.