Tue. Oct 27th, 2020




മാനന്തവാടി: ദുബായില്‍ കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിംഗ് ആന്‍ഡ് ട്രേഡിംഗ് കമ്ബനി എം.ഡിയുമായ ജോയി അറയ്‌ക്കലിന്റെ മൃതദേഹം രണ്ടുദിവസത്തിനകം നാട്ടിലെത്തും. ഇതിനുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു കമ്ബനിയുടെ എയര്‍ ആംബുലന്‍സും ബുക്ക് ചെയ്തുകഴിഞ്ഞു.

കേന്ദ്ര ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതിയാണ് ഇനി വേണ്ടത്. കൂടാതെ ജോയി അറയ്‌ക്കലിന്റെ കൊവിഡ് ടെസ്റ്റ് റിസള്‍ട്ടും ലഭിക്കാനുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ സെലിന്‍, മക്കളായ അ‌രുണ്‍, ആഷ്ലി എന്നിവരുടെ ഇന്നലെ പുറത്തുവന്ന ഫലം നെഗറ്റീവായിരുന്നു.




നോമ്ബുകാലമായതിനാല്‍ ദുബായില്‍ ജീവനക്കാരുടെ കുറവുണ്ട്.







താമസം നേരിടുന്നത്. അതുകൂടി ലഭിച്ചാല്‍ ഉടന്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഒാഫീസ് വഴി ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കേന്ദ്ര മന്ത്രി വി. മുരളീധരനും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

മൃതദേഹം നാട്ടിലെത്തിയാല്‍ മാനന്തവാടി കണിയാരം കത്തീഡ്രല്‍ സെമിത്തേരിയിലാണ് അടക്കം ചെയ്യുക. രണ്ടു വര്‍ഷം മുമ്ബ് മരിച്ച അമ്മ ത്രേസ്യയുടെ മൃതദേഹം ഇവിടെയാണ് അടക്കം ചെയ്തിട്ടുള്ളത്. അതേസമയം, വയനാടിന്റെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രന്‍, കെ. സുധാകരന്‍ എം.പി, എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു, മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ എന്നിങ്ങനെ വിവിധ രാഷ്ട്രീയ നേതാക്കള്‍ അറയ്ക്കല്‍ പാലസിലെത്തി അനുശോചനം അറിയിച്ചു.