കാഞ്ഞങ്ങാട്: അഗതി മന്ദിരത്തില്‍ താമസിച്ചു പഠിക്കുന്ന 14കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ സ്ഥാപനത്തിലെ രണ്ടു പേര്‍ക്കെതിരേ കേസ്. പടന്നക്കാട്ടെ അഭയ കേന്ദ്രത്തില്‍ താമസിച്ചു പഠിക്കുന്ന 14കാരി പെണ്‍കുട്ടിയുടെ പരാതിയില്‍ സ്ഥാപനത്തിലെ ബിന്ദു, ഷംസീന എന്നിവര്‍ക്കെതിരേ ജുവനൈല്‍ നിയമപ്രകാരം ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു. 2020 ജനുവരി മാസം മുതലാണ് പെണ്‍കുട്ടിയെ ശാരീരികമായും മാനസികവുമായി പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി….