ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ സുകൃതങ്ങളുമായി നാടിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുത്തു ആയിപ്പുഴ ചാരിറ്റബിൾ ട്രസ്റ്റ് സേവന വീഥിയിൽ മുന്നോട്ടു ഗമിക്കുകയാണ്….കേവലം ചെറിയ ഒരു കൂട്ടായ്മയിൽ തുടങ്ങിയ ആ നന്മയുടെ ശിഖരങ്ങൾ വളർന്നു പന്തലിച്ചു കഴിഞ്ഞു….. ഓരോ ഘട്ടത്തിലും കാലിക പ്രസക്തമായ മാറ്റങ്ങൾ ഈ കൂട്ടായ്മയുടെ മൊഞ്ച് വർധിപ്പിച്ചിട്ടേ ഉള്ളു…. ഇത് വരെ നമ്മുടെ കൂട്ടായ്മയുടെ നേതൃത്വം അലങ്കരിച്ചവരും മറ്റു അംഗങ്ങളും നിസ്വാർത്ഥ പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്…. വിത്യസ്ത അഭിപ്രായങ്ങളിലൂടെയും വിലപ്പെട്ട നിർദേശങ്ങളിലൂടെയും നാമെടുക്കുന്ന തീരുമാനങ്ങൾ നാടിന്റെ ക്ഷേമത്തിലേക്ക് വഴി തെളിച്ചിട്ടേയുള്ളു……
ആയിപ്പുഴ ചാരിറ്റബിൾ ട്രസ്റ്റ് പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്…. നമ്മുടെ ലക്ഷ്യങ്ങളും സ്വപനങ്ങളും വീണ്ടും വിശാലമാവുകയാണ്…. അതിന്റെ ഭാഗമെന്നോണം പുതിയ തീരുമാനങ്ങളും മറ്റും സമയബന്ധിതമായി എടുക്കാൻ നാം നിർബന്ധപ്പെട്ടിരിക്കുകയാണ്…. ആയിപ്പുഴ ചാരിറ്റബിൾ ട്രസ്റ്റിന് കാലം ആവശ്യപ്പെടുന്ന പുതിയൊരു നേതൃത്വവും വന്നിരിക്കുകയാണ്…..
2020 നവംബർ 01 ഞായർ വൈകിട്ട് 7.30 ന് വസതിയിൽ ചേർന്ന ACT Admin യോഗത്തിൽ ACT യുടെ പുതിയ ഭാരവാഹികളെ
തീരുമാനിക്കുകയും, പുതിയ രീതിയിലും ഭാവത്തിലും പ്രവർത്തിക്കാൻ വേണ്ട തീരുമാനങ്ങൾ കൈ കൊള്ളുകയും ചെയ്തു….
ഇത് വരെ നമ്മുടെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി കൂടെ നിന്ന അംഗങ്ങൾ വരും കാലങ്ങളിലും ഊർജ സ്വലമായി ഈ കൂട്ടായ്മയുടെ പുരോഗമന പ്രവർത്തനങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു…