Local

ജനപ്രതിനിധികൾക്ക് സ്വീകരണവും, വികസന സംവാദവും ഫിബ്രു: 13 ന്



ജനപ്രതിനിധികൾക്ക് സ്വീകരണവും, വികസന സംവാദവും
ഫിബ്രു: 13 ന്

ഇരിട്ടി: നൻമ ചാരിറ്റബിൾ സൊസൈറ്റി.ഇരിട്ടി, നൻമ പബ്ലിക് ലൈബ്രറി, അമൂല്യ സാമ്പത്തീക സാക്ഷരതാ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനപ്രതിനിധികൾക്കുള്ള സ്വീകരണവും വികസന സംവാദവും ഫിബ്രു: 13 ന് പകൽ 2.30 ന് ഇരിട്ടിബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരിട്ടി നഗരസഭ കൗൺസിലർമാർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട്, വൈസ് :പ്രസിഡണ്ടുമാർ എന്നിവർക്കുള്ള സ്വീകരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന വരും കാല വികസന കാഴ്ച്ചപ്പാടുക ളിലൂന്നിയ വികസന സംവാദവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്യും ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അധ്യക്ഷയാകും
നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും
ഇരിട്ടി തഹസീൽദാർ കെ.കെ.ദിവാകരൻ ചടങ്ങിൽ മുഖ്യാതിഥിയാണ്
ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് സെക്രട്ടറി രഞ്ചിത്ത് കമൽ, നന്മ രക്ഷാധികാരിഎം.പി.മനോഹരൻ, ജോളി അഗസ്റ്റിൻ (അമൂല്യ സാമ്പത്തിക സാക്ഷരതാ കേന്ദ്രം ,ഇരിട്ടി ) എന്നിവർ സംസാരിക്കും
നൻമ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് കെ.സുരേശൻ മാസ്റ്റർ വികസന സംവാദം വിഷയാവതരണം നടത്തും