താമരശ്ശേരി: കോഴിക്കോട് കട്ടിപ്പാറയില്‍ 16 കാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിലായി. യു.ഡി.എഫ് കട്ടിപ്പാറ പഞ്ചായത്ത് ചെയര്‍മാനും മുസ്ലിം ലീഗ് നിയോജക മണ്ഡലം കൗണ്‍സിലറുമായ ഒ.കെ.എം കുഞ്ഞിയെയാണ് താമരശ്ശേരി പൊലീസ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
ചൈല്ഡ്ലൈന് പ്രവര്‍ത്തകരുടെ പരാതിയില്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴി ലേഖപ്പെടുത്തുകയും കേസ് പൊലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു. ഒരുമാസം മുമ്ബാണ് കേസിനാസ്പദമായ സംഭവം.