kerala

വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താര്‍ തുടങ്ങി



വയനാട്ടില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താര്‍. വയനാട് വന്യജീവി സങ്കേതത്തിന് സമീപം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്ന വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. കേരള വ്യാപാര വ്യവസായി ഏകോപന സമിതി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. പാല്‍, പത്രം, ആശുപത്രി, വിവാഹം, പരീക്ഷ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിക്ക് ചുറ്റും 3.4 കിലോ മീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനം പുറത്തിറക്കിയ തിയ്യതി മുതല്‍ ഈ മേഖലയില്‍ മലിനീകരണത്തിനടയാക്കുന്ന വ്യവസായങ്ങള്‍ നടത്താന്‍ അനുമതിയില്ല. ഹോട്ടലുകളും റിസോര്‍ട്ടുകളും തുറക്കുന്നത് നിരോധിച്ചു. റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങളും നിയന്ത്രിക്കും. ഒപ്പം പാറപൊട്ടിക്കല്‍, ഖനനം, മരും മുറിക്കല്‍ എന്നിവയ്ക്കും അനുമതിയില്ല