Tue. Sep 29th, 2020




തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് മൂന്നിനു അവസാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും മെയ് 15 വരേ
ഭാഗികമായി നീട്ടണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊവിഡ് ബാധ വീണ്ടും സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിലപാടില്‍ കേരളം എത്തിച്ചേരുന്നത്. എന്നാല്‍ ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതേ ആവശ്യം നേരത്തെ ഐ.എം.എയും ഉയര്‍ത്തിയിരുന്നു. മെയ് മൂന്നിനുശേഷം രണ്ടാഴ്ചകൂടി നീട്ടണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

അതേ സമയം ഇനി ആറ് ജില്ലകള്‍ റെഡ് സോണില്‍. നേരത്തെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാലു ജില്ലകളായിരുന്നു റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമായി 10പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഈ ജില്ലകളെക്കൂടി റെഡ്‌സോണിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.




By onemaly