National

കേരളത്തില്‍ നിന്ന് യാതൊരു പണവും ലഭിച്ചിട്ടില്ല; കിട്ടിയെന്ന് പറയുന്നത് ആശ്ചര്യജനകമെന്ന് കത്വ കേസ് അഭിഭാഷക



ഡല്‍ഹി: കത്വ കേസില്‍ കുടുംബത്തിന് നല്‍കാനായി കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്ത് അറിയിച്ചു. കേസ് പൂര്‍ണ്ണമായും താന്‍ സൗജന്യമായിട്ടാണ് നടത്തുന്നത്. പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും ദീപിക സിങ് .

കഠുവ അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. എന്നാല്‍ പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകനായ മുബീന്‍ ഫറൂഖിക്ക് കേസ് നടത്തിപ്പില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ദീപിക സിങ് രജാവത്ത് വ്യക്തമാക്കി. . കേരളത്തില്‍ നിന്ന് യാതൊരു പണം ലഭിച്ചിട്ടില്ലെന്നും ദീപിക സിങ് പറഞ്ഞു.

കഠുവ കേസിലെ പെണ്‍കുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്ബതര ലക്ഷത്തോളം രൂപയും നല്‍കിയെന്നായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം.