Local

ഇരിട്ടി പാലം നിർമാണപുരോഗതി വിലയിരുത്തി



ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിന്റെ നിർമാണ പുരോഗതിയും അനുബന്ധ പ്രവർത്തനങ്ങളും എം.എൽ.എ. അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം വിലയിരുത്തി. പാലം എത്രയുംവേഗം തുറന്നുകൊടുക്കാനുള്ള നടപടികളും ഇതോടൊപ്പം ഇരിട്ടിയിൽ നടത്തേണ്ട മറ്റ്‌ നിർമാണ പ്രവർത്തികളും പൂർത്തിയാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത, പായം പഞ്ചായത്ത് പ്രസിഡൻറ് പി.രജനി, പൊതുമരാമത്ത് എൻജിനീയർ ഷാജി, അസി. എൻജിനീയർ സതീശൻ, കരാർ കമ്പനി കൺസൾട്ടന്റ് റസിഡന്റ് എൻജിനീയർ പി.കെ.ജോയി എന്നിവർ സംബന്ധിച്ചു